വിവാഹത്തിനിടെ വിഷം കുടിച്ച് വരൻ മരിച്ചു; പിന്നാലെ വധുവും വിഷം കുടിച്ച് ഗുരുതരാവസ്ഥയിൽ

മധ്യപ്രദേശിലെ ഇൻഡോറിൽ വിവാഹത്തിനിടെ വിഷം കുടിച്ച് വരൻ മരിച്ചു. പിന്നാലെ വധുവും വിഷം കുടിച്ച് ഗുരുതരാവസ്ഥയിലായി. ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ( Groom Dies Bride Serious After Consuming Poison At Wedding )
കനാഡിയയിലെ ആര്യ സമാജ് ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് താൻ വിഷം കഴിച്ചുവെന്ന് വരൻ വധുവിനെ അറിയിക്കുന്നത്. പിന്നാലെ വധുവും വിഷം കുടിക്കുകയായിരുന്നു. വിവരമറിഞ്ഞ ബന്ധുക്കൾ ഉടൻ ഇരുവരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും 21 കാരനായ വരന്റെ ജീവൻ രക്ഷിക്കാനായില്ല. 20 കാരിയായ വധു അതീവ ഗുരുതരാവസ്ഥയിലാണ്.
കഴിഞ്ഞ കുറച്ച് ദിവസമായി വിവാഹത്തിനായി യുവതി യുവിവാനെ സമ്മർദത്തിലാക്കിയിരുന്നുവെന്നും യുവാവ് രണ്ട് വർഷത്തെ സമയം ചോദിച്ചതോടെ പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടുവെന്നും വരന്റെ കുടുംബം പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Groom Dies Bride Serious After Consuming Poison At Wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here