Advertisement

കിൻഫ്ര പാർക്കിൽ 2 ലക്ഷം ചതുശ്ര അടിയിൽ പുതിയ ഐ.ടി സ്പേസ്; നിർമാണം 2025ൽ പൂർത്തീകരിക്കും; മന്ത്രി പി രാജീവ്

May 18, 2023
Google News 3 minutes Read
New IT space in 2 lakh sq ft at Kinfra Park

കഴക്കൂട്ടം കിൻഫ്ര ഫിലിം & വിഡിയോ പാർക്കിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമാണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. 2 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 8 നിലകളിലായിട്ടാണ് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയ്ക്കായി പുതിയ കെട്ടിടം ഒരുങ്ങുന്നത്.(New IT space in 2 lakh sq ft at Kinfra Park)

കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കാൻ കിൻഫ്ര ഫിലിം & വിഡിയോ പാർക്കിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. 5,000 പേർക്ക് പ്രത്യക്ഷമായും 7,500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറി 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

100 കോടിയോളം രൂപയുടെ നിക്ഷേപം സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറിയും കിൻഫ്ര ചെയർമാനുമായ വി.പി ജോയ് മുഖ്യപ്രഭാഷണം നടത്തി.

മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്

പതിനായിരത്തിലധികം തൊഴിലും നൂറ് കോടിയോളം രൂപയുടെ നിക്ഷേപവും പ്രതീക്ഷിച്ചുകൊണ്ട് കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിൽ പുതിയ സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറി കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നു. രണ്ട് ലക്ഷം ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടം ഐ.ടി/ഐ.ടി അനുബന്ധ വ്യവസായങ്ങൾ ആകർഷിക്കും. തലസ്ഥാന നഗരിയിലെ ഐ.ടി വ്യവസായമേഖലയിൽ കൂടുതൽ കുതിപ്പ് നൽകുന്ന ഈ കെട്ടിടത്തിന്റെ നിർമ്മാണം സമയബന്ധിതമായി 2025ൽ തന്നെ പൂർത്തീകരിക്കും.

Story Highlights: New IT space in 2 lakh sq ft at Kinfra Park

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here