Advertisement

ജിസിസി രാജ്യങ്ങളിലെ ടീമുകള്‍ അണിനിരക്കുന്നു; റിയാദില്‍ വടംവലി മത്സരം വെള്ളിയാഴ്ച

May 18, 2023
Google News 2 minutes Read
Tug of war Riyadh GCC countries

ജിസിസി രാജ്യങ്ങളിലെ ടീമുകള്‍ അണിനിരക്കുന്ന അറേബ്യന്‍ വടംവലി മത്സരം സംഘടിപ്പിക്കുന്നു. കേളി സാംസ്‌കാരിക വേദി ‘വസന്തം 2023’ന്റെ സമാപനത്തിന്റെ ഭാഗമായാണ് വടംവലി മത്സരം. റിയാദ് വില്ലാസ് മുഖ്യ പ്രായോജകരായ മത്സരം മെയ് 19ന് അല്‍ഹയ്ര് അല്‍ ഒവൈദ ഫാം ഹൗസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമേ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുളളവരും പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. (Tug of war Riyadh GCC countries)

റിയാദ് ഇന്ത്യന്‍ വടംവലി അസോസിയേഷന്റെ (റിവ) റഫറി പാനല്‍ മത്സരം നിയന്ത്രിക്കും. സ്‌പോര്‍ട്ടിംഗ് എഫ്‌സി റിയാദ്, ടീം റിബെല്‍സ് റിയാദ്, കേളി മലാസ് ഏരിയ ടീം, മോഡേണ്‍ കനിവ് റിയാദ്, ഡെക്കാന്‍ കെ.എസ്.വി റിയാദ്, ദുബൈ കടപ്പുറം തകസുസ്സി റിയാദ്, ആഹാ സെവന്‍സ് കല്ലൂസ് ദമ്മാം, ആഹാ കുവൈത്ത് ബ്രദര്‍ കുവൈത്ത്, സാക് ഖത്തര്‍, ടീം യു.എ. ഇ എന്നീ ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്‌ട്രേഷന്‍ മെയ് 17ന് വൈീട്ട 3 വരെ തുടരും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സുരേഷ് കണ്ണപുരം (+966 50 287 8719), ഷറഫ് പന്നിക്കോട് (+966 50 293 1006), ഹസ്സന്‍ പുന്നയൂര്‍ (+966 50 526 4025) എന്നിവരെ ബന്ധപ്പെണം.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

ട്രോഫികള്‍ക്ക് പുറമെ ക്യാഷ് പ്രൈസും സമ്മാനിക്കും. ക്വാട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത് മുതല്‍ ടീമുകള്‍ക്ക് സമ്മാനങ്ങളും പൈസ് മണിയും വിതരണം ചെയ്യും. കേളി ബദിയ ഏരിയ കമ്മിറ്റിയാണ് റണ്ണറപ്പിനുള്ള പ്രൈസ് മണി സ്‌പോണ്‍സര്‍ ചെയ്തത്. 530 കിലോ വിഭാഗത്തില്‍ 7 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മത്സരം. ഓരോ മത്സരത്തിന് മുന്‍പും തൂക്കം തിട്ടപെടുത്തും.

വസന്തം 2023ന്റെ ഭാഗമായി കായിക പരിപാടികള്‍ രാവിലെ 9ന് ആരംഭിക്കും. ഷൂട്ട്ഔട്ട്, കുട്ടികള്‍ക്കായി ലെമണ്‍ ഗാതറിങ്, മിട്ടായി പെറുക്കല്‍, തവള ചാട്ടം, മുതിര്‍ന്നവര്‍ക്കായി ചാക്കിലോട്ടം, വട്ടം കറക്കി ഓട്ടം, തലയിണയടി, സ്ത്രീകള്‍ക്കായി ഗ്ലാസ് അറേഞ്ചിംഗ്, ഉറിയടി എന്നിവക്കു പുറമെ സാംസ്‌കരിക ഘോഷയാത്രയും അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ റിയാദ് വില്ലാസ് ഓപ്പറേഷന്‍ മാനേജര്‍ സാലു, കെ.പി.എം. സാദിഖ് (കേളി രക്ഷാധികാരി സമിതി സെക്രട്ടറി), ജോസഫ് ഷാജി (കേളി ട്രഷറര്‍), ടി.ആര്‍ സുബ്രഹ്മണ്യന്‍ (വസന്തം 2023 സംഘാടക സമിതി ചെയര്‍മാന്‍), സെബിന്‍ ഇഖ്ബാല്‍ (കേളി പ്രസിഡന്റ് ) സുരേഷ് കണ്ണപുരം (കേളി സെക്രട്ടറി), ഷാജി റസാഖ് (വസന്തം 2023 സംഘാടക സമിതി കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു.

Story Highlights: Tug of war Riyadh GCC countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here