Advertisement

പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ, കെഎസ്ആർടിസി കണ്ടക്ടർ സ്വന്തം തൊഴിലിന്റെ മഹത്വം ഉയർത്തിപ്പിടിച്ചു: വി ശിവൻകുട്ടി

May 18, 2023
Google News 2 minutes Read
ksrtc-bus-sexual-harassment (1)

കെഎസ്ആർടിസി ബസിൽ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആർജ്ജവത്തോടെ പ്രതികരിച്ച പെൺകുട്ടിക്കും കെഎസ്ആർടിസി കണ്ടക്ടർക്കും അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കെ കെ പ്രദീപ്, കെ എസ് ആർ ടി സി എംപ്ലോയീസ് യൂണിയൻ, സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. (v sivankutty on ksrtc bus sexual harassment)

സംഭവം അറിഞ്ഞ ഉടൻ തന്നെ പെൺകുട്ടിക്ക് കൃത്യമായ പിന്തുണ നൽകി കൂടെ നിന്ന കെഎസ്ആർടിസി കണ്ടക്ടർ സ്വന്തം തൊഴിലിന്റെ മഹത്വം ഉയർത്തിപ്പിടിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

ബസിലെ നഗ്നതപ്രദര്‍ശനത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പിന്തുണച്ചത് കെഎസ്ആര്‍ടിസി ജീവനക്കാരും ബസിലുണ്ടായിരുന്ന നിയമ വിദ്യാര്‍ഥിനിയും മാത്രമെന്ന് പരാതി നല്‍കിയ നന്ദിത പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (27) കോടതി 14 ദിവസത്തേയ്ക്കു റിമാൻ‍‍ഡ് ചെയ്തു.

വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്

കെഎസ്ആർടിസി ബസ്സിൽ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആർജ്ജവത്തോടെ പ്രതികരിച്ച പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ. സംഭവം അറിഞ്ഞ ഉടൻ തന്നെ പെൺകുട്ടിക്ക് കൃത്യമായ പിന്തുണ നൽകി കൂടെ നിന്ന കെഎസ്ആർടിസി കണ്ടക്ടർ സ്വന്തം തൊഴിലിന്റെ മഹത്വം ഉയർത്തിപ്പിടിച്ചു.

Story Highlights: v sivankutty on ksrtc bus sexual harassment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here