Advertisement

മുന്നണി ജയിക്കാൻ നിലവിലെ സാഹചര്യത്തിൽ ഞങ്ങൾ പ്രാപ്തർ, വിട്ടു പോയവർ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു; കെ.മുരളീധരൻ

May 18, 2023
Google News 2 minutes Read

സിപിഐഎം ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നത് അവർ അടുത്ത ഇലക്ഷനിൽ ജയിക്കില്ല എന്നുറപ്പായത് കൊണ്ടാണെന്ന് കെ മുരളീധരൻ . യു ഡി എഫിന് യാതൊരു ഭയവുമില്ല. മുന്നണി ജയിക്കാൻ നിലവിലെ സാഹചര്യത്തിൽ ഞങ്ങൾ പ്രാപ്തരാണ്. സംസ്ഥാനത്തിന്റെ വിശാല താൽപര്യം കൂടെ കണക്കിലെടുത്താണ് വിട്ടു പോയവർ തിരിച്ചു വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

യു ഡി എഫ് വിപുലീകരണത്തിൽ ഇപ്പോൾ ചർച്ച നടന്നിട്ടില്ലെന്നാണ് വിഡി സതീശൻ പറഞ്ഞത്. കോഴിക്കോട് ചേർന്ന ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനം തീരുമാനം സമാനമനസ്ക്കരായ എല്ലാവരും ഒന്നിക്കണമെന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എ ഐ ക്യാമറ വിവാദത്തിൽ മടിശീലയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. മുഖ്യമന്ത്രിക്ക് വലിയ താമസമില്ലാതെ വാ തുറക്കേണ്ടിവരും. കോൺഗ്രസ് ഉടൻ കോടതിയിൽ പോകും. നിയമ വിദ്ഗധരുമായി ചർച്ച നടക്കുന്നുണ്ട്. ക്യാമറ വിഷയത്തിൽ തന്നെയായിരിക്കും എൽഡിഎഫ് സർക്കാരിന്റെ പതനമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘കോൺഗ്രസ് വിട്ട എല്ലാവരും പാർട്ടിയിലേക്ക് തിരിച്ച് വരണം’; തെറ്റിദ്ധാരണയുടെ പുറത്താണ് പോയതെന്ന് കെ.മുരളീധരൻ

കർണാടകയിലെ സർക്കാർ രൂപീകരണത്തിൽ ഒരു തർക്കവുമില്ല, ഇതെല്ലാം പതിവുള്ളതാണ്. സർക്കാർ അധികാരത്തിൽ വരാൻ ഒരാഴ്ച സമയം എടുക്കുന്നത് അത്ഭുതമല്ല. യുപിയിലും ഗുജറാത്തിലും ഒക്കെ സർക്കാർ രൂപീകരണത്തിന് ഇത്രയും സമയം എടുത്തിരുന്നുവെന്നും കേരളത്തിലെ സിപിഐഎമ്മിലെ ജന്മികുടിയാൻ ബന്ധമല്ല കോൺഗ്രസിലുള്ളതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Story Highlights: We are capable of winning the front in the current situation, K Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here