മണര്‍കാട് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസ്; ഭര്‍ത്താവ് വിഷം കഴിച്ച നിലയില്‍

കോട്ടയം മണര്‍കാട് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അന്വേഷണസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ ഭര്‍ത്താവാണ് പ്രതിയെന്ന് മരിച്ച പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.(Couple swapping case husband was poisoned)
പങ്കാളി പങ്കുവെച്ച കേസിലെ ഇരയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഭര്‍ത്താവുമായി അകന്നതിന് ശേഷം മണര്‍കാട് മാലത്തെ വീട്ടില്‍ പിതാവിന്റെയും സഹോദരങ്ങളുടേയും കൂടെയാണ് യുവതി താമസിച്ചിരുന്നത്. ഇന്ന് രാവിലെ അച്ഛനും സഹോദരങ്ങളും പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം. കൊലപാതകം നടത്തിയത് മകളുടെ ഭര്‍ത്താവ് തന്നെയെന്ന് യുവതിയുടെ പിതാവും പറഞ്ഞു. ഇതിനിടെയാണ് ഇയാള്‍ വിഷം കഴിച്ചത്.
Read Also: കൂട്ടുകാരിയെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു; പിന്നാലെ യുവാവും ജീവനൊടുക്കി
കേരളത്തെഞെട്ടിച്ച വാര്‍ത്തയായിരുന്നു കറുകച്ചാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കപ്പിള്‍ സ്വപ്പിങ് കേസ്. കേസിലെ ഇരയാണ് കൊല്ലപ്പെട്ട യുവതി.
Story Highlights: Couple swapping case husband was poisoned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here