Advertisement

നിക്ഷേപകർക്ക് നൽകാനുള്ളത് 80 കോടിയോളം രൂപ; ധനകോടി ചിട്ടി നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ

May 19, 2023
Google News 1 minute Read
dhanakodi chits fraud

ധനകോടി ചിട്ടി നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ. പണം നിക്ഷേപിച്ചവരും സ്ഥാപനത്തിലെ ജീവനക്കാരും ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാനത്ത് എൺപത് കോടിയോളം രൂപ നിക്ഷേപകർക്ക് നൽകാനുണ്ടെന്നാണ് കണക്ക്. ( dhanakodi chits fraud )

ധനകോടി ചിട്സ് ലിമിറ്റഡ് കമ്പിനിയ്ക്കെതിരെ സമരത്തിലേക്ക് കടക്കുകയാണ് നിക്ഷേപകരും ജീവനക്കാരും. 23 ബ്രാഞ്ചുകളിലായി 5000ത്തോളം നിക്ഷേപകർക്ക് എൺപത് കോടിയിലേറെ രൂപ നൽകാനുണ്ടെന്ന് ആക്ഷൻ കമ്മിറ്റി. കേസിൽ കമ്പനി ഡയറക്ടർ സജി സെബാസ്റ്റ്യനും കൂട്ടാളിയും മാത്രമാണ് അറസ്റ്റിലായത്. രണ്ടു മാസം കഴിഞ്ഞിട്ടും നിക്ഷേപിച്ച പണം എവിടെയെന്ന് ഒരുവിവരവും ഇല്ല

ഉടമകളിൽ ഒരാളായ മറ്റത്തിൽ യോഹനാൻ സ്വാധീനമുപയോഗിച്ച് ഒളിവിൽ കഴിയുന്നുവെന്നാണ് നിക്ഷേപകരുടെ ആരോപണം. ഏതാനും മാസങ്ങളായി തന്നെ ധനകോടിയുടെ വയനാട് ഹെഡ് ഓഫീസും മറ്റു ബ്രാഞ്ച് ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്.

മലപ്പുറത്ത് മാത്രം ഏഴ് ബ്രാഞ്ചുകളിലായി 14 കോടി യോളം രൂപ ലഭിക്കാനുണ്ടെന്നാണ് കണക്കാക്കുന്നത്.കമ്പനി തുറന്ന് പ്രവർത്തിച്ച് ലഭിക്കേണ്ട തുക പിരിച്ചെടുത്ത് നിക്ഷേപകർക്ക് നൽകാൻ ആവശ്യമായ നടപടി എടുക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് ആവശ്യമുയരുന്നത്.

Story Highlights: dhanakodi chits fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here