Advertisement

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും യുവാവിനെയും മുരിങ്ങൂരിൽ ട്രെയിനിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി

May 19, 2023
Google News 3 minutes Read
minor girl and youth found dead in railway track

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയേയും യുവാവിനെയും മുരിങ്ങൂരിൽ ട്രെയിനിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി. ചായപ്പൻകുഴി-പീലാർമുഴി റോഡിൽ പാണംകുന്നേൽ സേവ്യറിന്റെ മകൻ ലിയോൺ(23), ചായ്പ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ(16) എന്നിവരാണ് മരിച്ചത്. ( minor girl and youth found dead in railway track )

മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവെ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരിൽ ഒരാളുടെ ബാഗിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് കൊരട്ടി പൊലീസ് പറഞ്ഞു. ഇരുവരേയും ചൊവ്വാഴ്ച മുതൽ വീട്ടിൽ നിന്നും കാണാതായതാണ്.

ലിയോയുടെ വീട്ടുകാർ ഇതുസംബന്ധിച്ച് വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയിരുന്നു. ഛിന്നഭിന്നമായ മൃതദേഹങ്ങൾ പൊലീസിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Story Highlights: minor girl and youth found dead in railway track

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here