അടൂരില്‍ ഹോട്ടലില്‍ നിന്ന് പുഴുവരിച്ച മാംസവും പഴകിയ ഷവര്‍മയും പിടികൂടി

പത്തനംതിട്ട അടൂരില്‍ ഹോട്ടലില്‍ നിന്ന് പുഴുവരിച്ച മാംസം കണ്ടെത്തി. കുഴിമന്തിയില്‍ നിന്ന് പുഴുവിനെ ലഭിച്ചെന്ന പരാതിയെത്തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരാണ് പഴകിയ മാംസം പിടിച്ചെടുത്തത്. ഹോട്ടലിലെ ഫ്രീസറില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള ഷവര്‍മയും കണ്ടെത്തി.
അടൂര്‍ ഗാന്ധി പാര്‍ക്കിന് സമീപമുള്ള അറേബ്യന്‍ ഡ്രീംസ് ഫുഡ് ജോയിന്റ്‌സ് എന്ന ഹോട്ടലില്‍ നിന്നാണ് പുഴുവരിച്ച മാംസം പിടിച്ചെടുത്തത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ പുഴുവരിച്ച ഷവര്‍മയും ഇറച്ചിയും പിടിച്ചെടുത്തു. നേരത്തെയും ഇതേ ഹോട്ടലിനെതിരെ പരാകി ലഭിക്കുകയും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.
Story Highlights: Rotten meat and shawarma seized from hotel in Adoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here