Advertisement

ഹൃദയപൂർവ്വം പൊതി ചോർ വിതരണം തലശേരി ആശുപത്രിയിൽ 4 വർഷം പൂർത്തീകരിച്ചു; കുറിപ്പുമായി വി കെ സനോജ്

May 20, 2023
Google News 3 minutes Read
Completed 4 years of heartily distributing bagged rice at Thalassery Hospital; VK Sanoj

തലശേരി മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം നാലാം വർഷത്തിലേക്കെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി കെ സനോജ് . ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഹൃദയപൂർവ്വം പൊതി ചോറുകൾ വിതരണം തലശ്ശേരി ഗവ: ഹോസ്പിറ്റലിൽ 4 വർഷം പൂർത്തീകരിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(DYFI completed 4 years of distributing bagged rice at Thalassery Hospital)

കഴിഞ്ഞ ദിവസം പാലക്കാട്, തൃശുർ മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം നാലാം വർഷത്തിലേക്കും ഏഴാം വർഷത്തിലേക്കും കടന്നു.ഒരു കോടിയോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വീടുകളിൽ നിന്ന് ശേഖരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയത്.

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഹൃദയപൂർവ്വം പൊതി ചോറുകൾ വിതരണം തലശ്ശേരി ഗവ: ഹോസ്പിറ്റലിൽ 4 വർഷം പൂർത്തീകരിച്ചു.പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഷിമ, ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്‌സൽ, ട്രഷറർ കെ ജി ദിലീപ്, ബ്ലോക്ക് സെക്രട്ടറി പി സനീഷ്,പി വി സച്ചിൻ, മുഹമ്മദ് ഫാസിൽ, ഫിദ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തുവെന്ന് ഡിവൈഎഫ്ഐ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.

Story Highlights: DYFI completed 4 years of distributing bagged rice at Thalassery Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here