വയനാട്ടിൽ കനത്ത മഴ; ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

വയനാട്ടിൽ പെയ്ത കനത്ത മഴയിൽ ബസ്റ്റോപ്പിനു മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കൽപ്പറ്റ പുളിയാർ മല ഐടിഐക്ക് സമീപമാണ് അപകടം. ഐടിഐ വിദ്യാർത്ഥി കാട്ടിക്കുളം സ്വദേശി നന്ദു എന്ന 19 കാരനാണ് ഗുരുതരമായി പരിക്കേറ്റത്. ബസ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് തെങ്ങ് മറിഞ്ഞു വീണത്. Student injured after coconut tree falls on bus stop in Wayanad
നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്കുശേഷം വയനാട് കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വ്യാപക നാശമാണ് പലയിടങ്ങളിലും ഉണ്ടായത്. വൻതോതിൽ കൃഷി നശിക്കുകയും കെട്ടിടങ്ങൾക്ക് തകരാർ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
Story Highlights: Student injured after coconut tree falls on bus stop in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here