കായംകുളത്ത് മാരക മയക്കുമരുന്നുമായി കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

കായംകുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ട അറസ്റ്റിലായി. വള്ളിക്കുന്നം കടുവിനാൽ മുറിയിൽ സഞ്ജുവാണ് കായംകുളം പോലീസിന്റെ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും സ്വകാര്യബസിൽ എംഡിഎംഎ എത്തിക്കുന്നതിനിടയിലാണ് പ്രതിയെ കായംകുളത്തു നിന്നും പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സഞ്ജു. ( wanted goonda arrested with mdma )
ബാംഗ്ലൂരിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ വാങ്ങി കായംകുളത്ത് വിൽപ്പന നടത്തുന്നതിനായി സ്വകാര്യ ബസ്സിൽ കായംകുളത്ത് വന്നിറങ്ങിയപ്പോഴാണ് പ്രതി കായംകുളം പോലീസിൻറെ പിടിയിലായത്. ഇയാളുടെ കയ്യിലുള്ള ഷോൾഡർ ബാഗിൽ നിന്നും നാല് ലക്ഷം രൂപ വിപണി വില വരുന്ന എൺപത്തി അഞ്ച് ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.
വള്ളിക്കുന്നം, നൂറനാട്, കുറത്തികാട്, വെച്ചൂച്ചിറ, കരിയിലകുളങ്ങര, വളാഞ്ചിറ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. രണ്ടായിരത്തി ഇരുപത്തി മൂന്ന് ജനുവരി മാസത്തിൽ കാപ്പ പ്രകാരം കരുത കഴിഞ്ഞതിനുശേഷം പുറത്തുവന്ന ഇയാൾ മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ നിരീക്ഷിച്ചു വന്നിരുന്നത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ കായംകുളം DYSP അജയ് നാഥിൻറെ നേതൃത്വത്തിൽ കനകക്കുന്ന് CI വിജയകുമാർ, കായംകുളം SI ഉദയകുമാർ, SI സന്തോഷ്, CPOമാരായ മുഹമ്മദ് ഷാഫി, ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം കൂടുതൽ പേർ മയക്കുമരുന്ന് വിപണനത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി വരുന്നത് കായംകുളം പോലീസ് അറിയിച്ചു.
Story Highlights: wanted goonda arrested with mdma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here