Advertisement

കര്‍ണാടകയിലേത് ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിജയം; റിയാദ് കെഎംസിസി സമ്മേളത്തില്‍ ലീഗ് നേതാവ് അബ്ദുല്‍ കരീം ചേലേരി

May 21, 2023
2 minutes Read
Abdul Kareem Cheleri at Riyadh KMCC meeting

ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിജയമാണ് കര്‍ണാടക തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി. റിയാദില്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ ശക്തികളെ പരാജയപെടുത്താനുള്ള ഉത്തരവാദിത്തമുളള രാഷ്ട്രീയ നയമാണ് മുസ്ലിം ലീഗ് നടത്തിയത്. രാജ്യ വ്യപകമായി സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഇന്ത്യയിലെ മതേതര ജനാതിപത്യ വിശ്വാസികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. വി കെ അബ്ദുല്‍ ഖാദര്‍ മൗലവി നഗറില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി ഇ അഹമ്മദ് മാനവസേവ അവാര്‍ഡുകള്‍ ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി, പി പി അബൂബക്കര്‍ മാങ്കടവ്, വി എം സാദിഖ് എന്നിവര്‍ക്ക് സമ്മാനിച്ചു. യു പി മുസ്തഫ അവാര്‍ഡ് ജേതാക്കളെ പരിചയപെടുത്തി.

Read Also: പത്താംക്ലാസ് പരീക്ഷയില്‍ മികച്ച ജയം; ഗള്‍ഫ് മലയാളി ഫെഡറേഷന്‍ കുടുംബാംഗങ്ങളുടെ മക്കളെ ആദരിച്ചു

ജില്ലയിലെ റിയാദ് കെഎംസിസിയുടെ കാന്‍സര്‍, കിഡ്‌നി രോഗം കൊണ്ട് പ്രായസപ്പെടുന്നവര്‍ക്കുളള ഹരിത സ്പര്‍ശം പദ്ധതി പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ:എസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രതിനിധികള്‍ക്കുള്ള എക്‌സിക്യുട്ടീവ് ക്യാമ്പ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഡോ. ഷബീറലി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്തം നല്‍കി. റസാഖ് വളക്കൈ, യാക്കൂബ് തില്ലങ്കേരി, വി സി അഷ്‌കര്‍, അബ്ദുല്‍ റഹ്മാന്‍ കൊയ്യോട് സംസാരിച്ചു. ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തകരായ അന്‍വര്‍ വാരം,മഹബൂബ് ചെറിയവളപ്പില്‍, മുഹമ്മദ് കണ്ടക്കയ്, ഇര്‍ഷാദ് കായക്കൂല്‍, ഹുസൈന്‍ കുപ്പം, ഷമീര്‍ തിട്ടയില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മണ്ഡലം ഭാരവാഹികള്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു. മുക്താര്‍ പി ടി പി സ്വാഗതവും സൈഫു വളക്കൈ നന്ദിയും പറഞ്ഞു.

Story Highlights: Abdul Kareem Cheleri at Riyadh KMCC meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement