ദുബായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നത് തുടരും

ദുബായിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടി. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്ന ആര്‍ടിഎയാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക പരിശോധനകള്‍ നടത്തുന്നതിനും പാലത്തിന്റെ അറ്റകുറ്റപ്പണി കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നത് നീട്ടിയത്.
ഏപ്രില്‍ 17 മുതല്‍ അഞ്ചാഴ്ചത്തേക്ക് പാലം അടച്ചിടുമെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് വീണ്ടും നീട്ടിവെച്ചത്. ദുബായിലെ ദെയ്‌റബര്‍, ദുബായ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങളില്‍ ഒന്നാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ്.
Story Highlights: Dubai Floating Bridge will remain closed until officials say
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here