Advertisement

മഹാത്മാഗാന്ധി കലഹിക്കാൻ പോയിട്ടാണോ കൊല്ലപ്പെട്ടത്? തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ പി ജയരാജൻ

May 21, 2023
Google News 1 minute Read
P Jayarajan vs Thalassery Archbishop

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. മഹാത്മാഗാന്ധി കലഹിക്കാൻ പോയിട്ടാണോ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. ഏത് സാഹചര്യത്തിലാണ് രക്തസാക്ഷികളെ അപമാനിക്കുന്ന പ്രസ്താവന പാംപ്ലാനി നടത്തിയതെന്ന് അറിയില്ലെന്നും പി ജയരാജൻ 24 നോട് പറഞ്ഞു. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു പാംപ്ലാനിയുടെ പരാമർശം.

“രക്തസാക്ഷികളുടെ കാര്യത്തിൽ മഹാത്മാഗാന്ധിയാണ് ഒന്നാമത്. 1948 ജനുവരി 30ന് സെൻട്രൽ ഡൽഹിയിലെ ബിർള ഹൗസ് കോമ്പൗണ്ടിൽ പ്രാർത്ഥനയ്ക്ക് പോകുന്നതിനിടെ 78-ാം വയസ്സിൽ ഗാന്ധി വധിക്കപ്പെട്ടു. മതഭ്രാന്തനായ നാഥുറാം ഗോഡ്‌സെയാണ് കൊലപാതകത്തിന് പിന്നിൽ. ഗാന്ധി വധത്തിലെ ആർഎസ്എസ് ബന്ധം പിന്നീട് തെളിഞ്ഞു. മഹാത്മാഗാന്ധി കലഹിക്കാൻ പോയിട്ടാണോ കൊല്ലപ്പെട്ടത്?”- പി ജയരാജൻ ചോദിച്ചു.

ഏത് സാഹചര്യത്തിലാണ് രക്തസാക്ഷികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതെന്ന് അറിയില്ല. ഇത് ബോധപൂർവമായ പരാമർശമാണെന്ന് കരുതുന്നില്ലെന്നും, നേരത്തെ ബിജെപി അനുകൂല പ്രസ്താവനകൾ നടത്തിയ വ്യക്തിയാണ് പാംപ്ലാനിയെന്നും, പ്രസ്താവന ഗൗരവമായി കാണേണ്ട കാര്യമില്ലെന്നും പി ജയരാജൻ പറഞ്ഞു. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു പാംപ്ലാനിയുടെ പരാമർശം. ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണെന്നും പാംപ്ലാനി പ്രസം​ഗിച്ചു.

കണ്ണൂരിൽ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.

Story Highlights: P Jayarajan vs Thalassery Archbishop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here