‘തട്ടിപ്പ് എന്ന വാക്ക് വി.ഡി സതീശൻ ഉപയോഗിക്കാത്ത ദിവസമില്ല, ജനങ്ങൾ സർക്കാരിനൊപ്പം’; വി.ശിവൻകുട്ടി

പ്രോഗ്രസ് റിപ്പോർട്ടിനുള്ള പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. തട്ടിപ്പ് എന്ന വാക്ക് സതീശൻ ഉപയോഗിക്കാത്ത ദിവസമില്ല, ആദ്യം റിപ്പോർട്ട് വായിച്ച് അദ്ദേഹം പഠിക്കട്ടെയെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് ഉപരോധം പരാജയമാണ്.
സമനില തെറ്റിയാണ് ഇത്തരം വിമർശനം ഉന്നയിക്കുന്നതെന്നും ജനങ്ങൾ സർക്കാരിനൊപ്പമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സർക്കാരിൻ്റെ പ്രോഗ്രസ് കാർഡ് വ്യാജമാണെന്നും 100 വാഗ്ദാനം പോലും സർക്കാർ പാലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. പ്രോഗ്രസ് റിപ്പോർട്ട് സത്യമെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. 3 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നത് തെറ്റിധരിപ്പിക്കുന്ന പ്രചാരണമാണ്. നാട്ടിലെ പല സംരംഭങ്ങളും ഇതിനകം പൂട്ടിപ്പോയെന്ന് വിഡി സതീശൻ പറഞ്ഞു .
Read Also: ‘മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ പേര് ആകാശവാണി’; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾക്ക് യാതൊരു അടിസ്ഥാനമില്ല. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ല.ബിജെപിയുമായി ഒത്തുകളി ഉള്ളത് കൊണ്ടാണ് കേന്ദ്ര ഏജൻസികൾ കേരളത്തിലേക്ക് വരാത്തത്. എ ഐ ക്യാമറയുടെ കാര്യത്തിൽ പത്ത് വർഷം പരിചയമില്ലാത്ത കമ്പനി എങ്ങനെ ടെണ്ടറിൽ പങ്കെടുത്തുവെന്ന് സർക്കാർ വിശദീകരിക്കണം. എസ് ആർ ഐ ടിക്ക് ലഭിക്കുന്നത് നോക്കുകൂലി മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു.
Story Highlights: V Sivankutty Against V D Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here