Advertisement

സംസ്ഥാനത്തെ ട്രഷറികളിൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കും

May 22, 2023
Google News 2 minutes Read
2000-notes-will-be-accepted-in-treasuries

സംസ്ഥാനത്തെ ട്രഷറികളിൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കാന്‍ സർക്കാർ നിര്‍ദേശം. ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന നോട്ടുകള്‍ സ്വീകരിക്കാനാണ് സർക്കാർ നിര്‍ദേശം. എന്നാല്‍ ട്രഷറികളില്‍ നിന്ന് നോട്ടുകള്‍ മാറി നല്‍കരുതെന്നും നിര്‍ദേശമുണ്ട്. 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് നേരത്തെ ഓഫിസര്‍മാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.(2,000 notes will be accepted in state treasuries)

രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതിനാൽ ട്രഷറികളിൽ നോട്ടുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ ആർബിഐ അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി.

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

23 മുതൽ എല്ലാ ബാങ്കുകളിൽ നിന്നും നോട്ടുകൾ മാറിയെടുക്കാൻ സാധിക്കും.എന്നാൽ നോട്ടുകൾ നിലവിൽ സാധാരണപോലെ റിസർവ്ബാങ്ക് നിർദേശം നൽകിയ തീയതിവരെ കെഎസ്‌ആർടിസി ബസുകളിൽ സ്വീകരിക്കും. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. നോട്ടുകൾ സ്വീകരിക്കരുതെന്ന നിർദേശമില്ലെന്നും പരാതി വന്നാൽ ഉത്തരവാദികൾക്കെതിരെ നടപടിസ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

Story Highlights: 2,000 notes will be accepted in state treasuries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here