ഭർത്താവിന്റെ പേര് നെറ്റിയിൽ പച്ച കുത്തി യുവതി; വിഡിയോ

പലരും പങ്കാളിയുടെ പേര് ശരീരത്തിൽ പച്ചകുത്താറുണ്ട്. പങ്കാളിയോടുള്ള അമിത സ്‌നേഹമാണ് ഈ സാഹസത്തിലേക്ക് പലരേയും നയിക്കുന്നത്. സ്‌നേഹം പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയാണോ അല്ലെയോ എന്നുള്ള വാദപ്രതിവാദങ്ങൾ ഒരു വശത്ത് നടക്കുന്നതിനിടെ ഇതിന്റെ ഒരുപടി കൂടി കടന്നിരിക്കുകയാണ് ബംഗളൂരു സ്വദേശിനിയായ യുവതി. സ്വന്തം നെറ്റിയിൽ ഭർത്താവിന്റെ പേര് പച്ചകുത്തിയിരിക്കുകയാണ് യുവതി. ( Bengaluru Woman Gets Husband Name Tattooed On Forehead )
ബംഗളൂരുവിലെ യുവതി ഭർത്താവിന്റെ പേരായ ‘സതീഷ്’ എന്നാണ് നെറ്റിയിൽ പച്ച കുത്തിയിരിക്കുന്നത്. ബംഗളൂരുവിലെ കിംഗ് മേക്കർ ടാറ്റൂ സ്റ്റുഡിയോയിലായിരുന്നു സംഭവം. ടാറ്റൂ സ്റ്റുഡിയോ തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
വിഡിയോ പുറത്ത് വന്നതോടെ വിമർശനങ്ങളുടെ പെരുമഴയായി. സ്‌നേഹം ഇങ്ങനെയല്ല തെളിയിക്കേണ്ടതെന്നും, വിവേകത്തിന്റെ ആദരാഞ്ജലിയെന്നുമൊക്കെ കമന്റുകൾ നിറയുകയാണ്. വിഡിയോ എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Story Highlights: Bengaluru Woman Gets Husband Name Tattooed On Forehead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here