Advertisement

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആറ് പുതിയ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്

May 22, 2023
Google News 1 minute Read

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആറ് പുതിയ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി മന്ത്രി പി രാജീവ്. വിമാന അറ്റകുറ്റപ്പണി കേന്ദ്രം, ബുള്ളറ്റ് റെസിസ്റ്റന്റ് വാഹനങ്ങൾ, പുതിയ ലൈറ്റിങ് സംവിധാനം തുടങ്ങിയ സംരംഭങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മന്ത്രി ഇക്കാര്യം അറിയിച്ചു.

മന്ത്രി പി രാജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിൻ്റെ അഭിമാനമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് പുതിയ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു. സിയാലിന്റെ ഉപകമ്പനിയായ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ വിമാന അറ്റകുറ്റപ്പണി ഹാംഗറിൽ ഏർപ്പെടുത്തിയ ആധുനിക സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളതും മികച്ചതുമാണ്. ദക്ഷിണേഷ്യയിൽ തന്നെ ഏറ്റവും മികച്ച വിമാന അറ്റകുറ്റിപ്പണി കേന്ദ്രമാണ് സിയാലിലേത് എന്നാണ് സി.ഐ.എസ്.എൽ ഹാംഗറിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനി പറയുന്നത്. ഇവിടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ആദ്യ വിദേശ വിമാനത്തിന്റെ സർട്ടിഫിക്കറ്റ് സൗദി അറേബ്യൻ എയർലൈൻ ആയ ഫ്‌ളൈനാസിന് കൈമാറി. ഇപ്പോൾ തന്നെ മുന്നോറോളം പേർ ജോലി ചെയ്യുന്ന ഹാംഗർ സർക്കാരിന്റെ വ്യവസായ നയത്തിൽ മുൻഗണനാ വ്യവസായ മേഖലയിൽ വരുന്നതിനാൽ തീർച്ചയായും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ ബുള്ളറ്റ് റെസിസ്റ്റന്റ് വെഹിക്കിളും ഇന്നലെ ലോഞ്ച് ചെയ്തിട്ടുണ്ട്. ഒപ്പം ഏപ്രണിലെ പുതിയ ലൈറ്റിങ് സംവിധാനവും ഉദ്ഘാടനം ചെയ്തു.

Story Highlights: cochin airport p rajeev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here