രാജ്യത്തെ തന്നെ മികച്ചതും പ്രൗഢമായ നിയമസഭയാണ് കേരളത്തിലേത്: ഗവർണർ

രാജ്യത്തെ തന്നെ മികച്ചതും പ്രൗഢമായ നിയമസഭയാണ് കേരളത്തിലേതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കേരള നിയമസഭ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗവർണർ. മലയാളത്തിലായിരുന്നു ഗവർണറുടെ പ്രസംഗമെന്നത് ശ്രദ്ധേയമാണ്.(Kerala has the best and proudest legislature in the country)
സംസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ, ജനജീവിതത്തിന്റെ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ നിയമങ്ങള്‍ കേരള നിയമസഭ പാസാക്കി. ഇതില്‍ പല നിയമങ്ങളും വലിയ ചലനങ്ങള്‍ ഉണ്ടാക്കി. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് കേരള നിയമസഭ. ഈ ശ്രീകോവിലിന്റെ പവിത്രത ഉയര്‍ത്തി പിടിച്ചവരാണ് സാമാജികര്‍ എന്നതില്‍ അഭിമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ക്ക് കേരള നിയമസഭ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിപ്ലകരമായ പല നിയമ നിര്‍മ്മാണങ്ങള്‍ക്കും കേരള നിയമസഭ വേദിയായി. നിയമസഭ പാസാക്കിയ പല ബില്ലുകളും അന്തിമ അനുമതി ലഭിക്കാതെ പോകുന്നതും വിസ്മരിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരുമാണെന്ന് കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രംഗത്തെത്തി. താനും അതിൻ്റെ ഗുണഭോക്താവാണെന്ന് സൈനിക സ്കൂളിൽ തന്നെ പഠിപ്പിച്ച മലയാളി അധ്യാപകയെ അനുസ്മരിച്ച് ജഗ്ദീപ് ധൻകർ വ്യക്തമാക്കി. പ്രമുഖരായ മലയാളികളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം കേരളത്തെ പ്രശംസിച്ചത്. മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പുണ്ട്.കേരള നിയമസഭ മന്ദിരം മലയാളികളുടെ ഉയർന്ന ജനാധിപത്യ ചിന്തയുടെ പ്രതിരൂപം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Kerala has the best and proudest legislature in the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here