ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

തൃശൂർ കുന്നംകുളത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ഗുരുവായൂർ കോട്ടപ്പടി സ്വദേശി ചൊവ്വല്ലൂർ വീട്ടിൽ ബിജുവാണ് അറസ്റ്റിലായത്.
കുന്നംകുളം അഞ്ഞൂർകുന്ന് സ്വദേശി രജീഷിന്റെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കമ്മീഷണർ ഓഫീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് പ്രതി പരാതിക്കാരനെ സമീപിച്ചത്. മറ്റൊരാളുമായുള്ള സാമ്പത്തിക ഇടപാടിൽ പരാതിക്കാരന് 15 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്.
ഈത്തുക നഷ്ടപരിഹാരം സഹിതം വാങ്ങിച്ചു നൽകാമെന്ന് പറഞ്ഞാണ് പ്രതി പരാതിക്കാരനെ സമീപിച്ചത്. സംശയം തോന്നിയ പരാതിക്കാരൻ നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനല്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് കുന്നംകുളം പോലീസിൽ പരാതി നൽകിയത്. തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Story Highlights: man who tried to extort money by claiming crime branch officer arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here