Advertisement

സ്റ്റേഷനിൽ നിർത്താൻ മറന്നു; ആലപ്പുഴയിൽ ട്രെയിൻ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്

May 22, 2023
1 minute Read

സ്റ്റേഷനിൽ നിർത്താൻ മറന്നതിനെ തുടർന്ന് ആലപ്പുഴയിൽ ട്രെയിൻ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്. ആലപ്പുഴയിലെ ചെറിയനാട് എന്ന സ്റ്റേഷനിൽ നിർത്താതെ പോയ വേണാട് എക്സ്പ്രസാണ് പിന്നിലേക്ക് എടുത്തത്. ഏതാണ്ട് 700 മീറ്ററോളം ദൂരം പിന്നിലേക്കോടി ട്രെയിൻ സ്റ്റേഷനിൽ കാത്തുനിന്ന ആളുകളെ കയറ്റി യാത്ര തുടർന്നു. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇന്ന്, തിങ്കളാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം. മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകൾക്കിടയിലുള്ള ചെറിയ ഒരു സ്റ്റേഷനാണ് ചെറിയനാട്. സ്റ്റേഷനിൽ സിഗ്നൽ ഇല്ലായിരുന്നു എന്നാണ് വിവരം. ഇതുകൊണ്ടാവാം ലോക്കോ പൈലറ്റിനു തെറ്റ് സംഭവിച്ചതെന്ന് അധികൃതർ പറയുന്നു.

Story Highlights: train reverse gear loco pilot misses station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top