Advertisement

കിന്‍ഫ്രയിലെ തീപിടുത്തം; ഫയര്‍മാന്‍ രഞ്ജിത് മരിച്ചത് രക്ഷാപ്രവര്‍ത്തനത്തിനിടെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് വീണതുമൂലം

May 23, 2023
Google News 2 minutes Read
Fire at Kinfra Fireman Ranjith died due to fall of concrete part

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ അഗ്നിശമന സേനാംഗം രഞ്ജിത് മരിച്ചത് കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് ദേഹത്തേക്ക് വീണതുമൂലം. കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിത് കുടുങ്ങിപ്പോകുകയായിരുന്നു. സാരമായി പരുക്കേറ്റ രഞ്ജിത്തിനെ പുറപ്പെട്ട് കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നരയോടെ മരിക്കുകയായിരുന്നു. തിരുവനന്തപുരം ചാക്ക യൂണിറ്റിലെ ഫയര്‍മാനാണ് രഞ്ജിത്.

ഇന്ന് പുലര്‍ച്ചെ ഏകദേശം 1.30 ന് വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ഇടയിലാണ് രഞ്ജിത്തിന്റെ ദേഹത്തേക്ക് കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞുവീണത്.

Read Also: കൂട്ടിനുള്ളിൽ കയറി ആടിനെ വിഴുങ്ങി; 80 കിലോയുള്ള പെരുമ്പാമ്പിനെ പിടികൂടി അഗ്നിശമന സേന…

ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. മരുന്നുകള്‍ മറ്റൊരു കെട്ടിടത്തിലായിരുന്നു. സംഭരണ കേന്ദ്രത്തിലെ കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. തീ നിലവില്‍ നിയന്ത്രണ വിധേയമാണ്.

Story Highlights: Fire at Kinfra Fireman Ranjith died due to fall of concrete part

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here