Advertisement

കൂട്ടിനുള്ളിൽ കയറി ആടിനെ വിഴുങ്ങി; 80 കിലോയുള്ള പെരുമ്പാമ്പിനെ പിടികൂടി അഗ്നിശമന സേന…

October 2, 2022
Google News 5 minutes Read

ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങളും വിഡിയോയുമെല്ലാം ശ്രദ്ധനേടുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും കുഞ്ഞുങ്ങളുടെയും അത്തരം നിരവധി വീഡിയോകൾ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അങ്ങനെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പെരുമ്പാമ്പ് ഒരു ആടിനെ ഒന്നോടെ വിഴുങ്ങുന്നതാണ് വീഡിയോ. മലേഷ്യയിലെ ജോഹർ എന്ന സ്ഥലത്താണ് സംഭവം നടന്നത്.

ആടിന്റെ കൂട്ടിൽ കയറിയാണ് പെരുമ്പാമ്പ് അതിനെ അകത്താക്കിയത്. അകത്താക്കിയ ശേഷം അനങ്ങാനാകാതെ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. വീട്ടുടമ വന്നു നോക്കിയപ്പോഴാണ് സംഭവം കണ്ടത്. തുടർന്ന് ഇവിടെയെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥരാണ് പാമ്പിനെ പിടികൂടി പുറത്തെത്തിച്ചത്. ആറ് മീറ്റർ നീളവും 80 കിലോയോളം തൂക്കവുമുള്ള പാമ്പിനെ 7 അഗ്നിശമനസേന ജീവനക്കാർ ചേർന്നാണ് പിടികൂടിയത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

പുറത്തെത്തിച്ചതോടെ പാമ്പ് ആടിനെ പുറത്തേക്ക് ഛർദിക്കാൻ തുടങ്ങി. വിഴുങ്ങിയ ആടിന്റെ കാലുകൾ പുറത്തുവന്നതോടെ സുരക്ഷാജീവനക്കാരിലൊരാൾ ആടിന്റെ കാലിൽ പിടിച്ച് പിന്നോട്ട് വലിച്ചു. ഇതോടെ വിഴുങ്ങിയ ആടിന്റെ ഭൂരിഭാഗവും പുറത്തെത്തി.ഏറെ കരുതലോടെയാണ് പാമ്പിന്റെ വായിൽ നിന്നും ആടിനെ പുറത്തെടുത്തത്. പാമ്പിനെ പിന്നീട് സമീപത്തുള്ള വനത്തിൽ കൊണ്ടുപോയി സുരക്ഷിതമായി ഉപേക്ഷിച്ചു.

Story Highlights: Bomba caught 80kg python after it swallowed goat at Felda in Johor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here