Advertisement

ത്യശൂർ കുന്നംകുളത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമം; പ്രതി പിടിയിൽ

May 23, 2023
Google News 2 minutes Read
thrissur man impersonates as crime branch official arrested

ത്യശൂർ കുന്നംകുളത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ഗുരുവായൂർ കോട്ടപ്പടി സ്വദേശി ചൊവ്വല്ലൂർ വീട്ടിൽ ബിജുവാണ് അറസ്റ്റിലായത്. ( thrissur man impersonates as crime branch official arrested )

കുന്നംകുളം അഞ്ഞൂർകുന്ന് സ്വദേശി രജീഷിന്റെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കമ്മീഷണർ ഓഫീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് പ്രതി പരാതിക്കാരനെ സമീപിച്ചത്. മറ്റൊരാളുമായുള്ള സാമ്പത്തിക ഇടപാടിൽ പരാതിക്കാരന് 15 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്.

ഈ തുക നഷ്ടപരിഹാരം സഹിതം വാങ്ങിച്ചു നൽകാമെന്ന് പറഞ്ഞാണ് പ്രതി പരാതിക്കാരനെ സമീപിച്ചത്. സംശയം തോന്നിയ പരാതിക്കാരൻ നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനല്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് കുന്നംകുളം പോലീസിൽ പരാതി നൽകിയത്. തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Story Highlights: thrissur man impersonates as crime branch official arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here