നാഷണൽ എക്സിബിഷൻ സെന്ററിൽ അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിലെ 970 അന്താരാഷ്ട്ര പ്രസാധകരും 330 പ്രാദേശിക പ്രസാധകരുമാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് പുസ്തകോത്സവത്തിന്റെ 32ാമത് എഡിഷൻ സംഘടിപ്പിച്ചത്. മേള ഈ മാസം 28 ന് സമാപിക്കും. Abu Dhabi International Book Fair at ADNEC
അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായ അറബിക് ലാംഗ്വേജ് സെന്ററ്‍ സംഘടിപ്പിക്കുന്ന മേളയിൽ വിവിധ ഭാഷകളിലുള്ള അഞ്ചുലക്ഷത്തിലേറെ പുസ്തകങ്ങളാണ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. മൊഴിമാറ്റം നടത്തിയ അച്ചടി പുസ്തകങ്ങൾക്കൊപ്പം ഇ- ബുക്ക്, ഓഡിയോ ബുക്ക് വിഭാഗങ്ങളുടെ സാനിധ്യം ഇക്കുറിയുണ്ട്.
Read Also: ബഹ്റൈൻ – ഖത്തർ വ്യോമഗതാഗതം പുനരാരംഭിക്കാൻ 2 ദിനം കൂടി; ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു
വിവിധ രാജ്യങ്ങളിലെ 970 അന്താരാഷ്ട്രപ്രസാധകരും 330 പ്രാദേശിക പ്രസാധകരുമാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. പങ്കെടുക്കുന്ന പ്രദർശകരിൽ നിന്ന് ഇത്തവണയും വാടക ഫീസ് ഈടാക്കില്ലെന്ന് അധികൃതർ പ്രഖ്യാപിച്ചു. പ്രസാദകർക്ക് പിന്തുണ നൽകുകയും കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
Story Highlights: Abu Dhabi International Book Fair at ADNEC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here