ദിവസങ്ങളോളം ചികിത്സിച്ചിട്ടും പനി മാറിയില്ല; ബാധ കയറിയെന്നാരോപിച്ച് 14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു

ബാധ കയറിയെന്നാരോപിച്ച് 14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു. ദിവസങ്ങളോളം ചികിത്സിച്ചിട്ടും പനി മാറാതിരുന്ന കുട്ടിയെ ബാധ കയറിയെന്നാരോപിച്ച് മന്ത്രവാദി രൂക്ഷമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
മഹാരാഷ്ട്രയിലെ സാഗ്ലി ജില്ലയിൽ താമസിക്കുന്ന ആര്യൻ ദീപക് ആണ് മരിച്ചത്. പനി ബാധിച്ച് ഏറെ ദിവസങ്ങളായിട്ടും 14 വയസുകാരനായ ആര്യൻ ദീപക്കിന് ഭേദമായില്ല. തുടർന്ന് കുട്ടിയെ മാതാപിതാക്കൾ കർണാടക ഷിർഗൂരിലെ അപ്പാസാഹെബ് കംബ്ലയുടെ അടുക്കലെത്തിച്ചു. കുട്ടിക്ക് പ്രേതബാധയുണ്ടെന്ന് ഇയാൾ മാതാപിതാക്കളെ പറഞ്ഞുവിശ്വസിപ്പിച്ചു. ബാധ ഒഴിപ്പിക്കാൻ ചടങ്ങുകൾ നടത്തേണ്ടതുണ്ടെന്നു പറഞ്ഞ അപ്പാസാഹെബ് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: Boy dies beats expel demon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here