കെ വി തോമസിന് ഒരു ലക്ഷം രൂപ പ്രതിമാസ ഓണറേറിയം, 3 സ്റ്റാഫുകളും ഡ്രൈവറും; മന്ത്രിസഭ അംഗീകാരം

ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ഓണറേറിയം അനുവദിച്ചു. പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.(One Lakh Honorarium for KV Thomas Kerala Govt)
ശമ്പളം വേണ്ട ഓണറേറിയം മതിയെന്ന കെ വി തോമസിന്റെ ആവശ്യത്തിന് അംഗീകാരംനൽകി. രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകി.
Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ
കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയില്‍ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചത്. ജനുവരി 18ലെ മന്ത്രിസഭായോഗമാണ് കെ വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കുന്നതിന് അനുമതി നല്‍കിയത്.
Read Also: ‘തട്ടിപ്പ് എന്ന വാക്ക് വി.ഡി സതീശൻ ഉപയോഗിക്കാത്ത ദിവസമില്ല, ജനങ്ങൾ സർക്കാരിനൊപ്പം’; വി.ശിവൻകുട്ടി
അതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെ ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും കാട്ടി കെ വി തോമസ് സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. ഡല്‍ഹി കേരള ഹൗസിലാണ് കെ വി തോമസിന്റെ ഓഫിസ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എം പി. എ സമ്പത്തിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു.
Story Highlights: One Lakh Honorarium for KV Thomas Kerala Govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here