Advertisement

പിണറായിയുടെ മനസിന്റെ വലിപ്പവും നൈര്‍മ്മല്യവും മനസിലാക്കാന്‍ ഈ ഫോട്ടോ മതി: പികെ ശ്രീമതി

May 24, 2023
Google News 2 minutes Read
pk sreemathi about pinarayi vijayan

പിണറായിയുടെ മനസിന്റെ വലിപ്പവും നൈര്‍മ്മല്യവും മനസിലാക്കാന്‍ ഈ ഫോട്ടോ മാത്രം നോക്കിയാല്‍ മതിയെന്ന് സിപിഐഎം നേതാവ് പികെ ശ്രീമതി. വൈദ്യുതി വകുപ്പുമന്ത്രിയായിരുന്ന കാലത്തെ പിണറായി വിജയന്റെ ഫോട്ടോ പങ്കുവച്ചായിരുന്നു പി കെ ശ്രീമതി അദ്ദേഹത്തിന് പിറന്നാൾ ആശംസിച്ചത്.(PK Sreemathi about Pinarayi Vijayan on his birthday)

ഇലക്ട്രിസിറ്റി സഹകരണ വകുപ്പ്മന്ത്രിയായിരുന്ന അദ്ദേഹം മാറിനിൽക്കാതെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മാത്രമായിരുന്ന ഞാൻ ഉദ്ഘാടനം ചെയ്യുന്നത്‌ നോക്കി എം. വി ജയരാജൻ പറഞ്ഞ എന്തോ തമാശകേട്ട്‌ നിഷ്ക്കളങ്കമായി ചിരിക്കുന്നതാണ് ഫോട്ടോ. കാൽ നൂറ്റാണ്ടിലേറെയായിട്ടും ഒരുകോട്ടവും ഫോട്ടോക്ക് സംഭവിച്ചിട്ടില്ലെന്നും പി കെ ശ്രീമതി ഫേസ്ബുക്കിൽ കുറിക്കുന്നു.

Read Also: 12 കോടി ഈ നമ്പറിന്; വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു

പി കെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചത്:

1996 ലെ ഒരു ഫോട്ടോ. കേരളത്തിന്റെ മുഖ്യമന്ത്രി സ. പിണറായിയുടെ മനസ്സിന്റെ വലിപ്പവും നൈർമ്മല്യവും മനസിലാക്കാൻ ഈ ഒരു ഫോട്ടോ മാത്രം നോക്കിയാൽ മതി. പെരളശേരി ഹയർ സെക്കന്ററിക്കു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതിനുശേഷം ഇലക്ട്രിസിറ്റി സഹകരണ വകുപ്പ്മന്ത്രിയായിരുന്ന അദ്ദേഹം മാറിനിൽക്കാതെ ഒരു ചെറിയ കമ്പ്യൂട്ടർ റൂം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മാത്രമായ ഞാൻ ഉദ്ഘാടനം ചെയ്യുന്നത്‌ നോക്കി സ. എം. വി ജയരാജൻ പറഞ്ഞ എന്തോ തമാശകേട്ട്‌ നിഷ്ക്കളങ്കമായി ചിരിക്കുന്നതാണ് ഫോട്ടോ. കാൽ നൂറ്റാണ്ടിലേറെയായിട്ടും ഒരുകോട്ടവും ഫോട്ടോവിനു സംഭവിച്ചിട്ടില്ല.

Story Highlights: PK Sreemathi about Pinarayi Vijayan on his birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here