Advertisement

മലയാളിയായ യു.ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍

May 24, 2023
Google News 2 minutes Read
U. T. Khader Karnataka Assembly speaker

കര്‍ണാടക നിയമസഭ സ്പീക്കറായി മലയാളിയായ യു.ടി ഖാദറിനെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്ന് യു.ടി ഖാദര്‍ ട്വന്റിഫോറിനോട് പറഞ്ഞു(U. T. Khader Karnataka Assembly speaker)

രാവിലെ നടന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തിന് ശേഷം 11 മണിയോടെ സഭാ നടപടികള്‍ ആരംഭിച്ചു. എതിരാളിയില്ലാത്തതിനാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഔദ്യോഗിക പ്രഖ്യാപനം മാത്രമായി മാറി.

കര്‍ണാടക നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്പീക്കര്‍ ഉണ്ടാകുന്നത്. ഭരണ – പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്തി മുന്നോട്ടു കൊണ്ടുപോവുകയാണ് ലക്ഷ്യമെന്ന് യു.ടി ഖാദര്‍ പറഞ്ഞു

Read Also: പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമെന്ന് അമിത് ഷാ; ഉദ്ഘാടനം 28ന് പ്രധാനമന്ത്രി നിര്‍വഹിക്കും

നിയമസഭാ സമാജികനായുള്ള പരിചയ സമ്പത്തുകൊണ്ടുതന്നെയാണ് യു.ടി ഖാദറിന് സ്പീക്കര്‍ സ്ഥാനം നല്‍കിയത്. ഖാദര്‍ സ്പീക്കര്‍ ആകുമ്പോള്‍ മലയാളിയായ എന്‍.എ ഹാരിസിന് മന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ കര്‍ണാടകയില്‍ വിജയിച്ച മൂന്ന് മലയാളികളും വിധാന്‍ സൗധിലെത്തും.

Story Highlights: U. T. Khader Karnataka Assembly speaker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here