ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചു; എന്‍ജിനീയറായ 28കാരി ആത്മഹത്യ ചെയ്തു

ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചതോടെ എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാന്‍ ഭില്‍വാര സ്വദേശിയായ സംഗീത ലഖ്‌റയാണ് സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്.(woman engineer kills self after being forced to become sati)
2022 ഫെബ്രുവരി 10 ന് ഒരു അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം താന്‍ നേരിട്ട ദുരനുഭവം വിവരിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ
സമ്മർദ്ദം താങ്ങാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി കുറിപ്പിൽ വിശദീകരിച്ചു. യുവതിയുടെ പിതാവ് രമേഷ് സബര്‍മതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ മകളുടെ ഭര്‍തൃമാതാവും കുടുംബത്തിലെ മറ്റ് നാല് പേരും ചേര്‍ന്ന് സംഗീതയെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയില്‍ പറയുന്നു.
ഭര്‍ത്താവിന്റെ മരണശേഷം സംഗീത വിഷാദത്തിലായിരുന്നുവെന്നും രമേശ് ആരോപിച്ചു. ഭര്‍ത്താവിന്റെ മരണത്തില്‍ പരിഹസിക്കപ്പെട്ടതില്‍ മടുത്തുവെന്നും തുടര്‍ന്ന് മാതാപിതാക്കളുടെ വീട്ടിലേക്ക് മാറിയെന്നും സംഗീതയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു.
Story Highlights: woman engineer kills self after being forced to become sati
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here