Advertisement

സൈനിക വാഹനത്തിൽ ട്രക്ക് ഇടിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്

May 25, 2023
Google News 5 minutes Read
3 CRFP personnel injured in truck-van collision in J&K's Pulwama

ദക്ഷിണ കശ്മീർ ജില്ലയിൽ സൈനിക വാഹനത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. നമ്പൽ പ്രദേശത്ത് ശ്രീനഗർ-ജമ്മു ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം. പഴങ്ങൾ കയറ്റിയ ലോറി നിയന്ത്രണം വിട്ട് സൈനിക വാഹനത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Story Highlights: 3 CRFP personnel injured in truck-van collision in J&K’s Pulwama

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here