തൃശ്ശൂരിൽ മിനി കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ചുകയറി 23 പേര്‍ക്ക് പരുക്ക്; അഞ്ചുപേരുടെ നില ഗുരുതരം
തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം തലോറിൽ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ചുകയറിയാണ് ഇത്രയധികം പേർക്ക് പരുക്കേറ്റത്. ( bus accident in Thrissur 23 injured ).
Read Also: ആലുവയിൽ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരുക്ക്
തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കേടായി കിടന്ന ലോറിക്കു പിറകിൽ ബസ് വന്നിടിക്കുകയായിരുന്നു. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം.
പുതുക്കാട് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് ബസിന്റെ ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവർ ഉൾപ്പെടെ പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
Story Highlights: bus accident in Thrissur 23 injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here