ഗുജറാത്ത് പത്താം ക്ലാസ് ഫലം; 157 സ്കൂളുകളിൽ പൂജ്യം വിജയശതമാനം, മൊത്തം വിജയശതമാനം 64.62

ഗുജറാത്ത് സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് (GSEB) 2023 ലെ പത്താം ക്ലാസ് ഫലങ്ങൾ ( SSC) പ്രസിദ്ധീകരിച്ചപ്പോൾ 157 സ്കൂളുകളിൽ വിജയശതമാനം പൂജ്യം. ഗുജറാത്ത് ബോർഡിന്റെ പത്താം ക്ലാസിലെ മൊത്തം വിജയശതമാനം 64.62 ശതമാനമാണ്. സംസ്ഥാനത്തെ 3,743 സ്കൂളിൽ അൻപത് ശതമാനത്തിൽ താഴെ മാത്രമാണ് വിജയശതമാനം.(Gujarat board results Zero students passed Class 10 in 157 schools)
272 സ്‌കൂളുകൾ 100 ശതമാനം വിജയം നേടിയെങ്കിലും 1,084 സ്‌കൂളുകൾ 30 ശതമാനത്തിൽ താഴെ വിജയമാണ് രേഖപ്പെടുത്തിയത്. ഗുജറാത്തിലെ 157 സ്‌കൂളുകളിലെയും വിജയശതമാനം പൂജ്യമാണ്.അതേസമയം, വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, 2022 മാർച്ചിൽ നടന്ന പരീക്ഷയിൽ 121 സ്കൂളുകൾക്ക് പൂജ്യം ശതമാനമായിരുന്നു വിജയം.
എന്നാൽ 2023 മാർച്ചിൽ നടന്ന പരീക്ഷയിൽ വിജയശതമാനം പൂജ്യം രേഖപ്പെടുത്തിയ സ്കൂളുകളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. 2023 മാർച്ച് 14 മുതൽ 28 വരെയാണ് സംസ്ഥാനത്ത് പരീക്ഷ നടന്നത്.
Story Highlights: Gujarat board results Zero students passed Class 10 in 157 schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here