നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള സർക്കാരിന്റെ നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. 30% നികുതിയും 10% ഏജന്റ്‌സ് കമ്മീഷനും ചേർത്ത് 28,00,000 രൂപയാണ് നികുതിയിനത്തിൽ പോവുക. ബാക്കി 48,00,000 രൂപ വിജയിക്ക് ലഭിക്കും. ( Nirmal Lottery result May 26 )
രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം അയ്യായിരം രൂപയുമാണ്. അഞ്ചാം സമ്മാനം ആയിരം രൂപയാണ്. ആറാം സമ്മാനം 500 രൂപയും ഏഴാം സമ്മാനം 100 രൂപയുമാണ് ലഭിക്കുക. വെള്ളിയാഴ്ചതോറുമാണ് നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടത്തുക.
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. 40 രൂപയാണ് നിർമൽ ലോട്ടറിയുടെ ടിക്കറ്റ് വില.
Story Highlights: Nirmal Lottery result May 26
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here