ഞെളിയന്‍ പറമ്പിലെ മാലിന്യനീക്കം: സോണ്‍ട ഇന്‍ഫ്രാടെക്കിന് കരാര്‍ നീട്ടി നല്‍കുന്നതില്‍ തീരുമാനമായില്ല

കോഴിക്കോട് ഞെളിയന്‍പറമ്പിലെ മാലിന്യ നീക്കത്തിനായി സോണ്‍ട ഇന്‍ഫ്രാടെകിന് കരാര്‍ നീട്ടി നല്‍കുന്നതില്‍ തീരുമാനമായില്ല. കരാര്‍ നീട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിശദമായി പഠിക്കണം എന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചാണ് വിഷയം പിന്നീട് പരിഗണിക്കാനുള്ള കോര്‍പ്പറേഷന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ കരാര്‍ നീട്ടുന്നത് പരിഗണനയില്‍ എടുത്തെങ്കിലും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കരാര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ബാനറുകളുമായി പ്രതിഷേധിച്ചു. (No decision on extension of contract to Sonta Infratech njeliyanparambu)
സോണ്‍ടയുമായുള്ള കരാര്‍ മെയ് 13നാണ് അവസാനിച്ചിരുന്നത്. വേനല്‍മഴ വന്നതോടെയാണ് മാലിന്യം നീക്കുന്ന പണി വൈകിയതെന്നായിരുന്നു സോണ്‍ട ഇന്‍ഫ്രാടെക് അറിയിച്ചിരുന്നത്.
മാര്‍ച്ച് 30ന് ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു പിഴചുമത്തി സോണ്‍ടയ്ക്ക് ഒരുമാസം കൂടി അധികസമയം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. 2019 ഡിസംബര്‍ 10വ് സോണ്‍ട കമ്പനിയുമായി കോര്‍പറേഷന്‍ 7.77 കോടിയുടെ കരാറിലായിരുന്നു ഒപ്പിട്ടിരുന്നത്.
Story Highlights: No decision on extension of contract to Sonta Infratech njeliyanparambu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here