ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കരാറില്‍ നിന്ന് സോണ്‍ട കമ്പനിയെ ഒഴിവാക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറിയുടെ കത്ത്

വിവാദങ്ങള്‍ക്ക് പിന്നാലെ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കരാറില്‍ നിന്ന് സോണ്‍ട കമ്പനിയെ ഒഴിവാക്കാന്‍ കെഎസ്‌ഐഡിസിക്ക് കോര്‍പറേഷന്‍ സെക്രട്ടറിയുടെ കത്ത്. ബ്രഹ്‌മപുരം കരാര്‍ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോര്‍പറേഷന്‍ കത്ത് കൈമാറിയിരിക്കുന്നത്. കോര്‍പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദറാണ് കെഎസ്‌ഐഡിസിക്ക് കത്ത് കൈമാറിയിരിക്കുന്നത്. (Letter from Corporation Secretary to exclude Sonta Company from Brahmapuram )
തീപിടുത്തം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയില്ല എന്നുള്‍പ്പെടെയാണ് കോര്‍പറേഷന്‍ ആരോപിക്കുന്നത്. ഭരണസമിതിയുടെ അറിവോടെയാണ് കത്ത് കൈമാറിയിരിക്കുന്നതെന്നാണ് വിവരം. കൊച്ചി കോര്‍പറേഷനില്‍ ഉന്നതതല യോഗം ചേര്‍ന്നതിന് പിന്നാലെയാണ് കോര്‍പറേഷന്‍ സെക്രട്ടറി കത്ത് കൈമാറിയിരിക്കുന്നത്.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
തീപിടുത്തമുണ്ടായാല്‍ കരാര്‍ കമ്പനിയ്ക്ക് അതില്‍ ഉത്തരവാദിത്തമുണ്ടെന്ന് കൊച്ചിന്‍ കോര്‍പറേഷന്‍ മേയര്‍ ഉള്‍പ്പെടെ മുന്‍പ് വ്യക്തമാക്കിയിരുന്നു. കമ്പനി കരാര്‍ ഏറ്റെടുക്കുമ്പോള്‍ ഫയര്‍ ഫൈറ്റിങ് സംവിധാനങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാധ്യത അവര്‍ക്കുണ്ടെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്ന് മേയര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ബ്രഹ്‌മപുരം തീപിടുത്തത്തിന് കാരണമായത് ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചത് കൊണ്ടാണെന്നായിരുന്നു കരാര്‍ കമ്പനിയുടെ പ്രധാന വാദം. തീപിടുത്തത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്നും സോണ്‍ട ഇന്‍ഫ്രാടെക് എം ഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പറഞ്ഞിരുന്നു.
Story Highlights Letter from Corporation Secretary to exclude Sonta Company from Brahmapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here