Advertisement

സാധാരണ പാസ്പോർട്ട് അനുവദിക്കണമെന്ന രാഹുൽഗാന്ധിയുടെ അപേക്ഷ ഇന്ന് ഡൽഹി കോടതിയിൽ

May 26, 2023
Google News 2 minutes Read
Image of Rahul Gandhi

വിദേശ സന്ദർശനത്തിന് സാധാരണ പാസ്പോർട്ട് അനുവദിക്കണമെന്ന് രാഹുൽഗാന്ധിയുടെ അപേക്ഷ ഇന്ന് ഡൽഹി കോടതി പരിഗണിക്കും. കേസിലെ എതിർകക്ഷി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സത്യവാങ്മൂലം പരിശോധിക്കുന്ന അടക്കമുള്ള നടപടികൾ ആകും ഇന്ന് കോടതി സ്വീകരിക്കുക. Rahul Gandhi moves Delhi court for normal passport

ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനായതോടെ ഡിപ്ലോമാറ്റിക് പാസ്പോർട്ടിന് നഷ്ടമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി റോസ് അവന്യൂ കോടതിയെ സമീപിച്ചത്. നാഷണൽ ഹൊറാൾഡ് കേസിൽ പ്രതിപട്ടികയിലുള്ള രാഹുൽ ജാമ്യത്തിൽ ആയതിനാൽ ആണ് ഹർജി. തനിക്ക് സാധാരണ പാസ്പോർട്ട് നൽകുന്നതിന് എതിരായ ഒരു സാഹചര്യങ്ങളും നിലവിലില്ല എന്നാണ് രാഹുൽ ഗാന്ധിയുടെ വാദം.

Story Highlights: Rahul Gandhi moves Delhi court for normal passport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here