Advertisement

കോൺഗ്രസും നെഹ്റുവും തമസ്കരിച്ചത് നരേന്ദ്രമോദി തിരിച്ചെടുക്കുന്നു; ഇത് നീതിയുടെ ചെങ്കോൽ; കെ സുരേന്ദ്രൻ

May 26, 2023
Google News 2 minutes Read
the-scepter-a-symbol-of-the-independent-sovereign-nation

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകം പ്രഖ്യാപിച്ചെങ്കിലും, പ്രധാനമന്ത്രി മോദി തന്നെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ മുന്നോട്ടാണ്.(The scepter a symbol of independent sovereign nation)

കൊളോണിയലിസത്തിന്‍റേയും അപമാനത്തിന്‍റേയും അവശിഷ്ടങ്ങളെ തൂത്തെറിഞ്ഞ് ഭാരതം ലോകത്തിനുമുന്നില്‍ സ്വാഭിമാനം വീണ്ടെടുക്കുകയാണ്. ഓരോ ഭാരതീയനും അഭിമാനിക്കാം ഈ സുവര്‍ണ്ണകാലത്ത് ഭാരതത്തില്‍ ജീവിക്കുന്നു എന്നതിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ

ഇത് നീതിയുടെ ചെങ്കോൽ. ന്യായത്തിന്റേയും സത്യത്തിന്റേയും കീർത്തിയുടേയും ധർമ്മദണ്ഡം. കോൺഗ്രസ്സും നെഹ്റുവും തമസ്കരിച്ചത് നരേന്ദ്രമോദി തിരിച്ചെടുക്കുന്നു. കൊളോണിയലിസത്തിന്റേയും അപമാനത്തിന്റേയും അവശിഷ്ടങ്ങളെ തൂത്തെറിഞ്ഞ് ഭാരതം ലോകത്തിനുമുന്നിൽ സ്വാഭിമാനം വീണ്ടെടുക്കുകയാണ്. ഓരോ ഭാരതീയനും അഭിമാനിക്കാം ഈ സുവർണ്ണകാലത്ത് ഭാരതത്തിൽ ജീവിക്കുന്നു എന്നതിൽ എന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിയറവ് പറയിച്ച ശേഷം നടന്ന അധികാര കൈമാറ്റ വേളയില്‍ പ്രഥമപ്രധാനമന്ത്രി ഏറ്റുവാങ്ങിയ, സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ പ്രതീകമായ ‘ചെങ്കോല്‍’ പുതിയ പാര്‍ലമെൻ്റ് മന്ദിരത്തില്‍ സ്ഥാപിക്കാനുള്ള തീരുമാനം അഭിമാനവും ആഹ്ലാദവും നല്‍കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചോളരാജാക്കൻമാരുടെ കാലത്ത് ധര്‍മത്തിലധിഷ്ഠിതവും നീതിപൂര്‍ണവുമായ ഭരണത്തിൻ്റെ പ്രതീകമായിരുന്നു ചെങ്കോല്‍.

ധര്‍മ ഭരണത്തിൻ്റെ അടയാളമായ ചെങ്കോല്‍ സ്ഥാപനം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നത് നീതിനിഷ്ഠമായ ഭരണവും ഭരണാധികാരികളെയുമാണ്. ഒപ്പം ഭാരതത്തിൻ്റെ ഊര്‍ജ്ജസ്വലമായ സംസ്കാരത്തോടും സമ്ബന്നമായ പൈതൃകത്തോടും ഉള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരവിനെ പ്രതിഫലിപ്പിക്കുന്നത് കൂടിയാണ് ഈ തീരുമാനം. പരമശിവന്‍റെ വാഹനമായ നന്ദികേശ്വരന്‍റെ മുഖം കൊത്തിയ, ഗംഗാജലത്തില്‍ അഭിഷേകം ചെയ്ത ശേഷം ഏറ്റുവാങ്ങിയ ചെങ്കോല്‍ മുദ്രയ്ക്ക് കീഴില്‍, മോദിയുടെ നേതൃത്വത്തില്‍ കൂടുതല്‍ അഭിവൃദ്ധിയിലേക്ക്, ആത്മനിര്‍ഭരതയിലേക്ക് നമുക്ക് കൈകോര്‍ത്ത് നീങ്ങാമെന്നും അദ്ദേഹത്തിന്‍റെ കുറിപ്പില്‍ പറയുന്നു.

Story Highlights: The scepter a symbol of independent sovereign nation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here