ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ലഭിച്ച തുകയിൽ നിന്നും 75 ലക്ഷം വേണം; കർഷകനെ തെറ്റിദ്ധരിപ്പിച്ച് കൊടും ചതി

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന് ലഭിച്ച തുകയിൽ നിന്നും കർഷകനെ പറ്റിച്ച് 75 ലക്ഷം തട്ടിയെടുത്തു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് കർഷകന് ലഭിച്ച നഷ്ടപരിഹാര തുകയിൽ നിന്നാണ് തട്ടിപ്പ് സംഘം ലക്ഷങ്ങൾ കൈക്കലാക്കിയത്.(Three booked for cheating bullet train project)
സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേനെയാണ് സംഘം കർഷകനെ സമീപിച്ചത്.കർഷകനെ പറഞ്ഞ് പറ്റിച്ച് 60 ലക്ഷം രൂപയുടെ ചെക്കും 15 ലക്ഷം രൂപയും ഇവർ കൈക്കലാക്കി. പിന്നീടാണ് താൻ കബളിപ്പിക്കപ്പെട്ടതായി കർഷകന് മനസിലായത്. തുടർന്ന് ശാന്തി നഗർ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.
Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ
സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി റെയിൽവേ അധികൃതർ 3.73 കോടി രൂപ കർഷകന് അനുവദിച്ചിരുന്നു. ഇതറിഞ്ഞ പ്രതികൾ കർഷകനെ കണ്ട് നഷ്ടപരിഹാരത്തിന്റെ 50 ശതമാനം ഉടൻ അക്കൗണ്ടിലേക്ക് ലഭിക്കുമെന്നും ഇതിനായി 75 ലക്ഷം രൂപ ആദ്യം നൽകണമെന്നും ആവശ്യപ്പെട്ടു.
Story Highlights: Three booked for cheating bullet train project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here