Advertisement

വടകര ദേശീയ പാതയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

3 days ago
2 minutes Read
youth arrested with 60 bottle liquor

കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തുകയായിരുന്ന മാഹി വിദേശ മദ്യ ശേഖരവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് എക്‌സെസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 60 ബോട്ടിൽ വിദേശ മദ്യം കണ്ടെടുത്തു. ( youth arrested with 60 bottle liquor )

എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദേശ മദ്യവുമായി ബിനീത് പിടിയിലാകുന്നത്. വടകര ദേശീയ പാതയിൽ പെരുവാട്ടും താഴെ ഭാഗത്ത് നിന്നാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി ഇയാളെ പിടികൂടിയത്. 500 എം എൽ ന്റെ 60 ബോട്ടിൽ മദ്യം ബിനീതിൽ നിന്ന് കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി മദ്യം, മയക്ക് മരുന്ന് പരിശോധനകൾ കർശനമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം. രാത്രിയും പകലും ഉൾപ്പെടെ വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.

Story Highlights: youth arrested with 60 bottle liquor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement