Advertisement

പ്രതിശ്രുധ വധുവിനെ പരിചയപ്പെടുത്തി ജയ് കൊടാക്; വധു മുൻ മിസ് ഇന്ത്യ

May 27, 2023
Google News 6 minutes Read
Billionaire Uday Kotak Son Confirms Engagement To Former Miss India Aditi Arya

കൊടാക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും സിഇഒയുമായ ഉദയ് കൊടാകിന്റെ മകൻ ജയ് കൊടാക് തന്റെ പ്രതിശ്രുധ വധുവിനെ ലോകത്തിന് പരിചയപ്പെടുത്തി. മുൻ മിസ് ഇന്ത്യ ആര്യ അദിഥിയാണ് ജയ് കൊടാകിന്റെ പ്രതിശ്രുധ വധു. ( Billionaire Uday Kotak Son Confirms Engagement To Former Miss India Aditi Arya )

‘എന്റെ പ്രതിശ്രുധ വധു യേൽ സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദം പൂർത്തിയാക്കി. നിന്നെ കുറിച്ചോർത്ത് അഭിമാനം ആര്യ അതിഥി’- ഇതാണ് ജയ് കൊടാകിന്റെ ട്വീറ്റ്. 2015 ഫെമിന മിസ് ഇന്ത്യ വിജയി ആണ് ആര്യ. നേരത്തെ ആര്യയും ജയും ഒത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ഒടുവിൽ തന്റെ പങ്കാളിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജയ്.

കൊളമ്പിയ സർവകലാശാലയിലെ ബിരുദധാരിയാണ് ജയ് കൊടാക്. പിന്നാലെ ഹവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എംബിഎയും നേടി. നിലവിൽ കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഡിജിറ്റൽ ഫസ്റ്റ് മൊബൈൽ ബാങ്കായ കൊടാക്811 ന്റെ വൈസ് പ്രസിഡന്റാണ് ജയ് കൊടാക്.

Story Highlights: Billionaire Uday Kotak Son Confirms Engagement To Former Miss India Aditi Arya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here