ബിഹാറില്‍ സ്‌കൂളില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്; വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ബിഹാറിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്. ബിഹാറിലെ അരാരിയ ജില്ലയിലെ ഫോര്‍ബ്‌സ്ഗഞ്ചിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ജോഗ്ബാനി മുനിസിപ്പല്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് അമൗന മിഡില്‍. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിന് പിന്നാലെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭക്ഷണം വിളമ്പുന്നതിനിടെ ഒരു വിദ്യാര്‍ത്ഥിയുടെ പ്ലേറ്റില്‍ നിന്നാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ഭക്ഷണ വിതരണം നിര്‍ത്തിവച്ചു. എന്നാല്‍ ഇതിനോടകം ഭക്ഷണം കഴിച്ച നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും അസ്വസ്ഥതയും തുടങ്ങി. പിന്നാലെ കുട്ടികളെ ഫോര്‍ബ്‌സ്ഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
Read Also: ജനാല അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; രണ്ട് അധ്യാപികമാർ സംഘം ചേർന്ന് പ്രിൻസിപ്പാളിനെ തല്ലി ചതയ്ക്കുന്ന വിഡിയോ പുറത്ത്
സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളടക്കം പരിഭ്രാന്തിയിലായി. നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിലെത്തിയതോടെ സംഘര്‍ഷാവസ്ഥയിലേക്കെത്തി. സാഹചര്യം രൂക്ഷമായതോടെ പ്രധാന ഗേറ്റ് അധികൃതര്‍ അകത്തുനിന്ന് പൂട്ടി. ഗേറ്റ് തകര്‍ക്കാനും നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായി. അതേസമയം കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല.
Story Highlights: Dead snake in food served at school in Bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here