Advertisement

കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ വനിതാ വേദിയുടെ സ്ഥാനാരോഹണ ചടങ്ങ് ജൂണ്‍ 2ന്

May 27, 2023
Google News 2 minutes Read
Kerala Social and Cultural Association Women's Forum Inauguration ceremony

കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ വനിതാ വേദിയുടെ സ്ഥാനാരോഹണ ചടങ്ങ് ജൂണ്‍ 2ന് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കും. 98 അംഗങ്ങളാണ് വനിതാ വേദിയിലുള്ളത്. പ്രീതി ശ്രീകുമാര്‍, വിദ്യ പ്രശാന്ത്, ആശ അയ്യപ്പന്‍, ദീപ മനോജ്, സാന്ദ്ര നിഷില്‍, നിഷി സതീഷ്, അമൃത, ചിന്ദുരാജ് സന്ദീപ്, ലക്ഷ്മി പിള്ള, സുകന്യ സന്തോഷ് രാധിക പിള്ളൈ, നിമ സതീഷ്, ശുഭ അജി ബാസി എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍.

സ്ഥാനാരോഹണ ചടങ്ങില്‍ ബഹ്‌റൈനിലെ ബഹ്റൈനിലെ സാമൂഹിക മേഖലയിലെ പ്രമുഖ ആക്റ്റിവിസ്റ്റും യോഗപരിശീലകയും യുണൈറ്റഡ് നേഷന്‍ ഗ്ലോബല്‍ ഗോള്‍സ് അവാര്‍ഡ് ജേതാവുമായ ഫാത്തിമ അല്‍ മന്‍സൂരി, കേരള ക്രിക്കറ്റ് വിമണ്‍സ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നിഖിത വിനോദ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയി പങ്കെടുക്കും.

Read Also: ഹജ്ജ് 2023: വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അവസരം; വിശദാംശങ്ങള്‍ ഇങ്ങനെ

പരിപാടിയോടനുബന്ധിച്ച് പ്രീതി ശ്രീകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കി ശ്യാം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന മുപ്പതോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന ‘കലിക’ എന്ന നൃത്ത ശില്പവും അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെഎസ്‌സിഎ പ്രസിഡന്റ് പ്രവീണ്‍ നായര്‍, സെക്രട്ടറി സതീഷ് നായര്‍, വൈസ് പ്രസിഡണ്ട് ഹരി ആര്‍ ഉണ്ണിത്താന്‍, വനിതാ വേദി കണ്‍വീനര്‍ കൃപ രാജീവ്, ‘കലിക’യുടെ അണിയറപ്രവര്‍ത്തകരായ ശ്യാം രാമചന്ദ്രന്‍, പ്രീതി ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.

Story Highlights: Kerala Social and Cultural Association Women’s Forum Inauguration ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here