Advertisement

ബെംഗളുരു-മൈസുരു ദേശീയപാതയിൽ അപകടം; രണ്ടുമലയാളി വിദ്യാർഥികൾ മരിച്ചു

May 28, 2023
Google News 2 minutes Read
bengaluru mysuru accident two students died

ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് രണ്ടുമലയാളി വിദ്യാർഥികൾ മരിച്ചു. മലപ്പുറം നിലമ്പൂർ ആനയ്ക്കക്കൽ സ്വദേശി നിഥിൻ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണു മരിച്ചത്. ( bengaluru mysuru accident two students died )

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. മൈസുരു ഫിഷ് ലാന്റിനു സമീപം ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മൈസുരു കാവേരി കോളജിൽ മൂന്നാം വർഷ ഫിസിയോ തൊറാപ്പി വിദ്യാർഥികളാണ് ഇരുവരും.

Story Highlights: bengaluru mysuru accident two students died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here