തമിഴ്‌നാട്ടിൽ സിആർപിഎഫ് ജവാൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

സെൻട്രൽ റിസർവ് ട്രെയിനിംഗ് കോളജിൽ സിആർപിഎഫ് ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. ജഗൻ (32) ആണ് മരിച്ചത്. തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. തമിഴ്‌നാട്ടിലെ തുടിയലൂരിലുള്ള പരിശീലന കേന്ദ്രത്തിലാണ് സംഭവം.(CRPF jawan dies by suicide at training centre in Tamil Nadu)
കാവൽ ഡ്യൂട്ടിയിലായിരുന്ന ജഗൻ കഴുത്തിൽ സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് നിഗമനം. വെടിയൊച്ച കേട്ട് ഓടിയെത്തിയവരാണ് ജഗനെ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. ജഗന്റെ അടുത്തായി റൈഫിൾ കിടപ്പുണ്ടായിരുന്നു. കുടുംബപ്രശ്‌നങ്ങൾ കാരണം അദ്ദേഹം വിഷാദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
തുടിയലൂർ പൊലീസ് ജഗന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സിആർപിഎഫിന്റെ 77-ാം ബറ്റാലിയനിൽ അംഗമായിരുന്നു ജഗൻ.
Story Highlights: CRPF jawan dies by suicide at training centre in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here