Advertisement

ഐസ്‌ക്രീം കഴിച്ച ശേഷം ചിലപ്പോഴെല്ലാം തലവേദനയെടുക്കാറുണ്ടോ? ; ‘ഐസ്‌ക്രീം തലവേദനയെക്കുറിച്ച്’ അറിയേണ്ടതെല്ലാം…

May 28, 2023
Google News 2 minutes Read
How ice cream can give you a headache

എത്ര മോശം മൂഡിലാണെങ്കിലും ചൂട് കാലത്ത് ഒരു തണുത്ത ഐസ്‌ക്രീം കഴിയ്ക്കുമ്പോള്‍ മനസിനും ശരീരത്തിനും നല്ല സുഖം അനുഭവപ്പെടാറുണ്ടെന്നാണ് ഭൂരിഭാഗം പേരുടേയും അനുഭവം. പല്ലുകള്‍ സെന്‍സിറ്റീവാണെങ്കില്‍ ചിലര്‍ക്ക് ഐസ്‌ക്രീം കഴിയ്ക്കുന്നത് പല്ലുവേദനയുണ്ടാക്കും. എന്നാല്‍ ഭക്ഷണശേഷം ഐസ്‌ക്രീം പോലുള്ള തണുപ്പുള്ള ലഘുഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തലവേദനയുണ്ടാക്കിയിട്ടുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ തനിച്ചല്ല. ഐസ്‌ക്രീം കഴിച്ചതിന് ശേഷമുള്ള കടുത്ത തലവേദന ഇപ്പോള്‍ വളരെ കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്നുണ്ട്. ഐസ്‌ക്രീം തലവേദന എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥയുടെ കാരണങ്ങളും ലക്ഷണങ്ങളും പരിശോധിക്കാം… (How ice cream can give you a headache)

ഐസ്‌ക്രീം തലവേദനയുണ്ടെന്ന് എങ്ങനെ ഉറപ്പിക്കാം?

തണുപ്പുള്ള ഭക്ഷണങ്ങള്‍ കഴിച്ച് സെക്കന്റുകള്‍ക്കോ മിനിറ്റുകള്‍ക്കോ ശേഷം തലവേദനിച്ച് തുടങ്ങിയാല്‍

തലയുടെ മുന്‍ഭാഗത്ത് കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍

മരുന്നുകളുടെ ആവശ്യം പോലുമില്ലാതെ ഈ തലവേദന അല്‍പ സമയം കഴിഞ്ഞ് മാറുന്നുണ്ടെങ്കില്‍

തലയുടെ മുന്‍വശത്തുനിന്ന് ആരംഭിക്കുന്ന വേദന നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നിയാല്‍

ഈ അവസ്ഥയ്ക്ക് കാരണമെന്ത്?

താപനിലയിലെ വ്യത്യാസത്തോടുള്ള ആളുകളുടെ സെന്‍സിറ്റിവിറ്റിയാണ് ഈ തലവേദനയുടെ പ്രാഥമിക കാരണം. നല്ല തണുപ്പുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് തൊണ്ടയിലെ രക്തക്കുഴലുകള്‍ പെട്ടെന്ന് ചുരുങ്ങുന്നതിനും പ്രാരംഭ സങ്കോചത്തിന് ശേഷം പെട്ടെന്ന് വികസിച്ച് വരുന്നതിനും കാരണമാകുന്നു. ഇത് ഞരമ്പുകളിലെ പെയിന്‍ റിസപ്‌റ്റേഴ്‌സ് വികസിക്കുന്നതിനും ഇത് തലവേദനയ്ക്കുള്ള സെന്‍സേഷനാകുകയും ചെയ്യുന്നു.

സാധാരണഗതിയില്‍ ഐസ്‌ക്രീം തലവേദനയെ ഭയപ്പെടേണ്ടതില്ല. മരുന്നുകളില്ലാതെ സാധാരണ ഇത്തരം തലവേദന തനിയെ അപ്രത്യക്ഷമാകാറുണ്ട്. എന്നാല്‍ വേദന മണിക്കൂറുകളോളം നീണ്ടുനില്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടുന്നതാണ് നല്ലത്.

Read Also: പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തി ട്വീറ്റ്; ആര്‍ജെഡിയുടെ പരിഹാസം വിവാദമാകുന്നു

മുന്‍കരുതലുകള്‍

തണുത്ത ഭക്ഷണങ്ങള്‍ വളരെ സാവധാനത്തില്‍ കഴിയ്ക്കുക

ഐസ്‌ക്രീമിന് ശേഷം ചൂട് വെള്ളമോ മറ്റോ കുടിച്ചുനോക്കുക

തലവേദന വന്നുതുടങ്ങുന്നുവെന്ന് തോന്നിയാല്‍ നാക്കുകൊണ്ട് വായുടെ മേല്‍ഭാഗത്ത് അമര്‍ത്തി പ്രസ് ചെയ്യുക.

തണുത്ത പാനീയങ്ങള്‍ കഴിയ്ക്കാന്‍ സ്‌ട്രോ ഉപയോഗിക്കുക.

Story Highlights: How ice cream can give you a headache

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here