മഹാലക്ഷ്മിയും ചന്ദ്രശേഖറും വേര്‍പിരിഞ്ഞോ? വാര്‍ത്തകളോട് പ്രതികരിച്ച് താരദമ്പതികള്‍

തമിഴ് നടിയും അവതാരകയുമായ മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. വിവാഹ സമയത്ത് തന്നെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ ഇരുവരും നേരിട്ടിരുന്നു. ഇപ്പോള്‍ ഇരുവരും വിവാഹ മോചനത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് മഹാലക്ഷ്മയും ചന്ദ്രശേഖറും.
ഒരു യൂട്യൂബ് ചാനലിലാണ് ഇരുവരും വിവാഹ മോചനം നേടുകയാണെന്ന വാര്‍ത്ത ആദ്യം പ്രചരിച്ചത്. പിന്നാലെ വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രചരിച്ചതോടെ രസകരമായ പോസ്റ്റിലൂടെ മഹാലക്ഷ്മി തന്നെ കിംവദന്തികള്‍ക്ക് മറുപടി നല്‍കി. സോളോ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യരുതെന്ന് എത്രതവണ പറഞ്ഞിട്ടുണ്ടെന്നും ഇനി ഇതാവര്‍ത്തിച്ചാല്‍ മൂന്ന് നേരവും ഉപ്പുമാവ് കഴിക്കേണ്ടിവരുമെന്നുമാണ് മഹാലക്ഷ്മിയുടെ വാക്കുകള്‍. രസകരമായ മറുപടിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തി.
‘മുരുങ്കാക്ക ചിപ്‌സ്’, ‘നട്ട്പുനാ എന്നാണു തെരിയുമാ’ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണത്തിലൂടെ ശ്രദ്ധേയനായ നിര്‍മാതാവാണ് ചന്ദ്രശേഖര്‍. 2022 സെപ്തംബര്‍ 1നാണ് മഹാലക്ഷ്മിയുമായുള്ള ചന്ദ്രശേഖറിന്റെ വിവാഹം നടന്നത്.
Story Highlights: Mahalaxmi and Chandrasekhar replied to divorce news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here