Advertisement

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്നു പറഞ്ഞത് ഹൈന്ദവ സംസ്കാരത്തിൽ ശത്രുതയും പിണക്കവും ഇല്ലാത്തതിനാൽ: പിസി ജോർജ്

May 28, 2023
Google News 2 minutes Read
pc george hindu nation

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്നു പറഞ്ഞത് ഹൈന്ദവ സംസ്കാരത്തിൽ ശത്രുതയും പിണക്കവും ഇല്ലാത്തതിനാലെന്ന് പിസി ജോർജ്. ഹൈന്ദവ രാഷ്ട്രമായിട്ട് പ്രഖ്യാപിച്ചാൽ ഈ നാട്ടിൽ സമാധാനം ഇതിൻ്റെ ഇരട്ടിയായിരിക്കും. അവരുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാമെന്നും പിസി ജോർജ് ട്വൻ്റിഫോർ ജനകീയ കോടതിയിൽ പ്രതികരിച്ചു. (pc george hindu nation)

Read Also: ആരോടും ശാശ്വതമായ പിണക്കമില്ല; ഉപദ്രവിച്ചവരോട് പോലും പിണങ്ങി പെരുമാറാറില്ലെന്ന് പിസി ജോർജ്

“ജനപക്ഷം സെക്കുലർ ആയതുകൊണ്ടാണ് ഇന്ത്യ ഒരു സെക്കുലർ ഒരു ഹിന്ദു രാഷ്ട്രം ആയിട്ട് പ്രഖ്യാപിക്കണമെന്ന് പറഞ്ഞത്. ഭാരതത്തിൻറെ സംസ്കാരം എന്താ? ഭാരത സംസ്കാരം, ഹൈന്ദവ സംസ്കാരം എന്ന് പറയുന്നത് ഏറ്റവും വലിയ സംസ്കാരമാണ്. ലോകത്തിന് മാതൃകയായ സംസ്കാരമാണത്. ആ സംസ്കാരത്തിൽ ശത്രുതയില്ല. പിണക്കമില്ല. മനസ്സിലായില്ലേ? എന്നാൽ മറ്റ് രാഷ്ട്രങ്ങൾ അങ്ങനെയല്ല. അവിടെ ജനാധിപത്യം പറയുകയും കൊലപാതകം നടത്തുകയും ചെയ്യുന്നു. ഇന്ത്യ എന്ന് പറയുന്നത് ഒരു ഹൈന്ദവ രാഷ്ട്രമായിട്ട് പ്രഖ്യാപിച്ചാൽ ഞാൻ കാണുന്ന ഗുണം ഈ നാട്ടിൽ സമാധാനം ഇതിൻ്റെ ഇരട്ടിയായിരിക്കും. ആർക്കും ഇഷ്ടംപോലെ പ്രവർത്തിക്കാം. അവരുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാം. ഹൈന്ദവ സംസ്കാരം അതാണ്. ഹൈന്ദവ രാഷ്ട്രം എന്ന് പറഞ്ഞാൽ ആ തെറ്റ്. ഹിന്ദു രാഷ്ട്രം ആക്കണമെന്നാ ഞാൻ പറഞ്ഞത്. ഹിന്ദു എന്ന് പറഞ്ഞാൽ അർത്ഥം എന്താ? അതാണ് പ്രാധാന്യം. ഹിന്ദു എന്ന് പറയുന്നത് സൗമനസ്യത്തിൻ്റെ ശബ്ദമാ. ഞാൻ ക്രിസ്ത്യാനിയാ. ഞാൻ അഭിമാനം കൊള്ളും ക്രിസ്ത്യാനിയാണ്. പക്ഷേ ഇന്ത്യയുടെ സഭയല്ല അത്. ഇന്ത്യൻ സഭയല്ല അത്. മനസ്സിലായില്ലേ? ഇവിടെ മുസ്ലിം ഉണ്ട്. അത് ഇന്ത്യൻ സഭയല്ല. അത് അത് വിദേശ സഭയാണ്. സിക്ക് ആണെങ്കിലും ഹൈന്ദവ സംസ്കാരമാണെങ്കിലും ഇന്ത്യയുടേതാ. മനസ്സിലായില്ലേ? ഹിന്ദു സംസ്കാരം ഋശീശ്വരന്മാരുടെ സംസ്കാരമാണ്. സൗമ്യതയുടെ സംസ്കാരമാണ്. ആ സംസ്കാരമുള്ള രാജ്യമാണ് നല്ലത് എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് അത് പറഞ്ഞത്.”- പിസി ജോർജ് പറഞ്ഞു.

തനിക്ക് ആരോടും ശാശ്വതമായ പിണക്കമില്ലെന്നും പിസി ജോർജ് പറഞ്ഞു ഉപദ്രവിച്ചവരോട് പോലും പിണങ്ങി പെരുമാറാറില്ല. ഇഷ്യൂവിൻറെ അടിസ്ഥാനത്തിൽ സ്നേഹിക്കുകയും പിണങ്ങുകയും ചെയ്യുമെന്നും പിസി പറഞ്ഞു.

Story Highlights: pc george india hindu nation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here