Advertisement

ആരോടും ശാശ്വതമായ പിണക്കമില്ല; ഉപദ്രവിച്ചവരോട് പോലും പിണങ്ങി പെരുമാറാറില്ലെന്ന് പിസി ജോർജ്

May 28, 2023
Google News 1 minute Read

തനിക്ക് ആരോടും ശാശ്വതമായ പിണക്കമില്ലെന്ന് പിസി ജോർജ്. ഉപദ്രവിച്ചവരോട് പോലും പിണങ്ങി പെരുമാറാറില്ല. ഇഷ്യൂവിൻറെ അടിസ്ഥാനത്തിൽ സ്നേഹിക്കുകയും പിണങ്ങുകയും ചെയ്യുമെന്നും പിസി പറഞ്ഞു. ട്വൻ്റിഫോറിൻ്റെ ജനകീയ കോടതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എനിക്കൊരു ശാശ്വതമായ ആരോടും പിണക്കവുമില്ല. ദൈവം സാക്ഷിയാ പറയുന്നത്. എന്നെ ഉപദ്രവിച്ചവരോട് പോലും ഞാൻ പിണങ്ങി ഒന്നും പെരുമാറാറില്ല. രാഷ്ട്രീയമായി എനിക്ക് ഉറച്ച നിലപാടുണ്ട്. അതിൽ നിന്ന് ആര് പറഞ്ഞാലും ഞാൻ മാറില്ല. പക്ഷേ ഈ ഒരു ഇഷ്യൂ അടിസ്ഥാനത്തിൽ ഒരു തർക്കമുണ്ടെങ്കിൽ തർക്കമുണ്ടെങ്കിൽ പിന്നെ അതിനകത്ത് നമ്മള് വലിയ വാശിയൊന്നും പിടിക്കാറില്ല. എന്തിന് നമ്മളങ്ങനെ വാശി പിടിക്കണം? ആർക്കുവേണ്ടി? പിണക്കമില്ല. ഇഷ്യൂവിൻറെ അടിസ്ഥാനത്തിൽ പിണങ്ങുകയും ചെയ്യും സ്നേഹിക്കുകയും ചെയ്യും.”- പിസി പറഞ്ഞു.

Story Highlights: pc george janakeeya kodathi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here